4 March 2026, Wednesday

Related news

March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 26, 2026
February 22, 2026

ക്യൂബയ്ക്കെതിരായ ട്രംപിന്റെ പട്ടിണി തന്ത്രം: പ്രതിഷേധം ശക്തം

Janayugom Webdesk
ന്യൂയോര്‍ക്ക്
February 11, 2026 8:46 pm

ക്യൂബയ്ക്കെതിരായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഉപരോധങ്ങളെയും “പട്ടിണി തന്ത്രങ്ങളെയും” അപലപിച്ച് യുഎസ് ജനപ്രതിനിധികളും കലാകാരന്മാരും സംഘടനകളും. ട്രംപിന്റെ നടപടികൾ ക്യൂബയിൽ പട്ടിണിയും മാനുഷിക ദുരിതവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖർ ചേര്‍ന്ന് “കോൾ ടു കോൺഷ്യൻസ്” എന്ന കത്ത് പുറത്തിറക്കി. ന്യൂയോർക്ക് സിറ്റി കൗൺസിലിലെ 22 അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികള്‍, ചലച്ചിത്ര പ്രവര്‍ത്തകരായ മാർക്ക് റഫലോ, സൂസൻ സറാൻഡൻ, കാള്‍ പെന്‍, എഴുത്തുകാരി ആലിസ് വാക്കര്‍ തുടങ്ങിയ പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടു.
ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്റെ തന്ത്രമാണിതെന്നും, വെനസ്വേലയിൽ സംഭവിച്ചതുപോലെ ക്യൂബയ്‌ക്കെതിരെയുള്ള സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കി. ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നും ഉപരോധങ്ങൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മൂവ്‌മെന്റ് ഫോർ ബ്ലാക്ക് ലൈവ്‌സ്, ദി പീപ്പിൾസ് ഫോറം, ആൻസ്‌വെർ കോയലിഷൻ, ഇന്റർ റിലീജിയസ് ഫൗണ്ടേഷൻ ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ (ഇഫ്‌സി‌ഒ) തുടങ്ങിയ സംഘടനകളും കത്തിനെ പിന്തുണച്ചു. യേൽ യൂണിവേഴ്സിറ്റി, കോർണൽ , ഡ്യൂക്ക്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി, ബ്രൂക്ലിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരും കത്തില്‍ ഒപ്പിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.