24 January 2026, Saturday

Related news

January 24, 2026
January 22, 2026
January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026

ആദ്യ വര്‍ഷത്തില്‍ ട്രംപിന് 37 ശതമാനം പേരുടെ പിന്തുണമാത്രം; റിപ്പബ്ലിക്കന്‍ അനുകൂലികളില്‍പ്പോലും വിയോജിപ്പ് ശക്തം

Janayugom Webdesk
വാഷിംങ്ടണ്‍
January 24, 2026 10:27 am

അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേമിന്റെ ആദ്യ വര്‍ഷത്തെ പ്രകടനത്തിന് 37 ശതമാനം പേരുടെ പിന്തുമാത്രംയ കാനഡയിലെ പ്രമുഖപോളിംങ് സ്ഥാപനങ്ങളിലൊന്നായ് ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സര്‍വേയിലാണ് വെളിപ്പെടുത്തല്‍ അമേരിക്കക്കാരിൽ 56 ശതമാനവും ട്രംപിന്റെ നിലപാടുകളെ ശക്തമായി എതിർത്തു.

റിപ്പബ്ലിക്കൻ പാർടി അനുകൂലികളിൽപ്പോലും ട്രംപിനോടുള്ള വിയോജിപ്പ്‌ ശക്തമാണെന്ന്‌ സർവേയിൽ കണ്ടെത്തി.ട്രംപിന്റെ അജൻഡയിലെ 17 പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്‌ പൊതുജനാഭിപ്രായം വിലയിരുത്തിയത്‌. ഇതിൽ രണ്ട് എണ്ണത്തിൽ മാത്രമാണ് ട്രംപ്‌ വിയോജിപ്പിനെക്കാൾ കൂടുതൽ പിന്തുണ നേടിയത്.

മെക്സിക്കോ അതിർത്തിയിലെ കുടിയേറ്റക്കാരുടെ വരവ് കുറയുന്നതിലും ഓഹരിവിപണിയുടെ പ്രകടനത്തിലും മാത്രമാണിത്‌. ജീവിതച്ചെലവ്‌ കൈകാര്യംചെയ്യുന്നതിൽ സർവേയിൽ പങ്കെടുത്ത70 ശതമാനം പേരും പ്രസിഡന്റിന്റെ രീതിയെ എതിർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.