
ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തില്‍ മുട്ടുമടക്കാനൊരുങ്ങി ഹമാസ്. ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചു. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. നിർദ്ദേശത്തിന്റെ ചില ഭാഗങ്ങൾ അംഗീകരിച്ചെങ്കിലും മറ്റ് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് ഗ്രൂപ്പ് കൂട്ടിച്ചേർത്തു. ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള മാസങ്ങളായുള്ള ശ്രമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായിരിക്കും ഇത് .
ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിച്ചില്ലെങ്കില്‍ മുച്ചൂടും മുടിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. പദ്ധതി പ്രകാരം മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ എല്ലാ ഇസ്രയേലി ബന്ധികളെയും വിട്ടയക്കാൻ സമ്മതിച്ചതായി ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അടിയന്തര വെടിനിർത്തൽ, ബന്ദി-തടവുകാരുടെ പൂർണ്ണമായ കൈമാറ്റം, ഗാസയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കുക തുടങ്ങിയവയാണ് ട്രംപിന്‍റെ സമാധാന പദ്ധതിയിലെ നിർദേശങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.