ട്രെയിനിനുള്ളില്‍ യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ച് ടിക്കറ്റ് എക്സാമിനര്‍. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു പോയ അകാല്‍ തക്ത് എക്‌സ്പ്രസിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ മുന്ന കുമാര്‍ എന്ന ടിടിഇയാണ് ട്രെയിന്‍ യാത്രക്കിടയില്‍ യാത്രക്കാര്‍ക്ക് ശല്യമായി മാറിയത്. സംഭവസമയത്ത് ടിടിഇ മദ്യപിച്ചിരുന്നതായി യാത്രക്കാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
എക്‌സ്പ്രസിന്റെ എ1 കോച്ചില്‍ യാത്രചെയ്തിരുന്ന സ്ത്രീയുടെ തലയിലാണ് ടിടിഇ മൂത്രമൊഴിച്ചത്. ബഹളം കേട്ടെത്തിയ മറ്റു യാത്രക്കാര്‍ ഇയാളെ പിടികൂടി. ട്രെയിന്‍ ലക്‌നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇയാളെ റെയില്‍വേ പോലീസിനു കൈമാറി. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് മുന്ന.
English Summary: TTE urinates on passenger’s head inside train: Passenger caught and handed over to police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.