ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളിൽ രണ്ട് പേരെ വിജയകരമായി പുറത്തെത്തിച്ചു. 17 ദിവസത്തിന് ശേഷമാണ് തൊഴിലാളികള്‍ പുറത്തെത്തുന്നത്. രണ്ട് തൊഴിലാളികളെ ആംബുലന്‍സിലേക്ക് മാറ്റിയതായിയാണ് വിവരം.
41 തൊഴിലാളികളാണ് ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയത്.
അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്ന് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയാണ് ഒടുവില്‍ ഫലപ്രാപ്തിയിലെത്തുന്നത്. ഭൂമിക്കടിയില്‍ 57 മീറ്റര്‍ ആഴത്തിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്.
പൈപ്പുകള്‍ വെല്‍ഡ് ചെയ്യേണ്ടതിനാലാണ് ദൗത്യത്തിന് കൂടുതല്‍ സമയമെടുത്തത്. അവശിഷ്ടങ്ങള്‍ ഇടിഞ്ഞുവീഴുന്നതും ഡ്രില്ലിങ് മെഷീന് തകരാര്‍ സംഭവിക്കുന്നതുമാണ് രക്ഷാപ്രവര്‍ത്തനം സങ്കീര്‍മാക്കിയത്. ഒഎന്‍ജിസി അടക്കമുള്ള അഞ്ചു സര്‍ക്കാര്‍ ഏജന്‍സികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. അന്താരാഷ്ട്ര ടണലിങ് ആന്റ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്‌സന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
#UttarakhandTunnelRescue | “The process of pipe pushing has been completed across the debris. Now, preparations have commenced to safely evacuate the workers”: Uttarakhand CM Pushkar Singh Dhami.#SilkyaraTunnelRescue #UttarakhandUpdates pic.twitter.com/4RrmMgqObj
— NDTV (@ndtv) November 28, 2023
English Summary:Tunnel accident in Uttarkashi; Workers to a new life
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.