19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

തുർക്കി ഭൂകമ്പം: കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം തിരിച്ചറിഞ്ഞത് ടാറ്റു കണ്ട്

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2023 6:37 pm

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യന്‍ പൗരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയ‍്‍കുമാറാണ് മരിച്ചത്. എന്‍ജിനീയറായ വിജയ കുമാര്‍ ജോലി സംബന്ധമായ ആവശ്യത്തിനാണ് തുര്‍ക്കിയിലെത്തിയത്. ബെംഗളൂരു ആസ്ഥാനമായ പൈപ് ലൈൻ ഇൻസ്റ്റലേഷൻ സ്ഥാപനത്തിലെ എന്‍ജിനീയറാണ്. കിഴക്കന്‍ അനറ്റോലിയയിലെ മലട്യാ നഗരത്തില്‍ 24 നില ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് വിജയ് കുമാറിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. വിജയ് കുമാർ ഭൂകമ്പത്തിൽ കുടുങ്ങിയെന്നും രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചിരുന്നു. 

രക്ഷാപ്രവർത്തകർ അയച്ചു നൽകിയ ഫോട്ടോയിൽ നിന്നും ഇടതു കയ്യിലുണ്ടായിരുന്ന ടാറ്റു കണ്ടാണ് വിജയ് കുമാറിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ചത്തെ തിരച്ചിലില്‍ വിജയ് കുമാറിന്റെ പാസ്‌പ്പോര്‍ട്ടും ബാഗും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ നടത്തിയ തിരച്ചിലില്‍ മൃതദേഹവും കണ്ടെത്തി. 

കഴി‍ഞ്ഞ മാസം 23നാണ് വിജയ കുമാര്‍ തുര്‍ക്കിയിലെത്തിയത്. ഭൂകമ്പത്തില്‍ ഒരാളെ കാണാനില്ലെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. പത്ത് പേര്‍ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയതായും മന്ത്രാലയം അറിയിച്ചിരുന്നു. വിവാഹിതനായ വിജയ് കുമാറിന് രണ്ടു മക്കളുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

Eng­lish Summary;Turkey earth­quake: Body of miss­ing Indi­an iden­ti­fied by tattoo
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.