6 December 2025, Saturday

Related news

December 5, 2025
December 3, 2025
December 3, 2025
December 3, 2025
November 29, 2025
November 29, 2025
November 29, 2025
November 29, 2025
November 29, 2025
November 28, 2025

തുർക്കി ഹോട്ടലിലെ തീപിടിത്തം: 78 പേർ മരിച്ച സംഭവത്തിൽ 11 പേർക്ക് ജീവപര്യന്തം; ഉടമയും കുടുംബവും ഉൾപ്പെടെയുള്ളവർ ശിക്ഷിക്കപ്പെട്ടു

Janayugom Webdesk
ഇസ്താംബുൾ
November 1, 2025 12:08 pm

വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബോളു മലനിരകളിലെ സ്കീ റിസോർട്ടിലെ ഹോട്ടലിൽ തീപിടിച്ച് 78 പേർ മരിച്ച സംഭവത്തിൽ 11 പേർക്ക് തുർക്കി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജനുവരിയിൽ കാർത്തൽക്കയ സ്കീ റിസോർട്ടിലെ ഗ്രാൻഡ് കാർത്തൽ ഹോട്ടലിൽ ഉണ്ടായ തീപിടിത്തക്കേസിലാണ് കോടതിയുടെ ഈ നിർണായക വിധി. ശിക്ഷിക്കപ്പെട്ടവരിൽ ഹോട്ടലിൻ്റെ ഉടമയായ ഹാലിത് എർഗുൾ, അദ്ദേഹത്തിൻ്റെ ഭാര്യ എമിൻ എർഗുൾ, മക്കൾ എന്നിവർ ഉൾപ്പെടുന്നു. ഇവർ ഹോട്ടൽ മാനേജ്‌മെൻ്റ് ടീമിൻ്റെ ഭാഗമായിരുന്നു. കൂടാതെ, ഹോട്ടൽ ജനറൽ മാനേജർ, ബോളു ഡെപ്യൂട്ടി മേയർ എന്നിവർക്കും ശിക്ഷ ലഭിച്ചു. സ്കൂൾ അവധി ദിനമായതിനാൽ 34 കുട്ടികൾ ഉൾപ്പെടെ 78 പേരാണ് ദുരന്തത്തിൽ മരിച്ചത്. 238 അതിഥികൾ താമസിച്ചിരുന്ന ഹോട്ടലിൽ തീ അതിവേഗം പടർന്നുപിടിച്ചതോടെ 137 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 34 കുട്ടികളുടെ മരണത്തിന് പ്രതികൾക്ക് 34 ഇരട്ടിപ്പിച്ച ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.