14 December 2025, Sunday

Related news

November 29, 2025
November 22, 2025
November 13, 2025
November 1, 2025
October 25, 2025
October 19, 2025
September 8, 2025
August 14, 2025
August 11, 2025
June 1, 2025

തുര്‍ക്കിയില്‍ ഇന്ന് വിധിയെഴുത്ത്

Janayugom Webdesk
ഇസ്താംബൂള്‍
May 14, 2023 12:27 pm

തുര്‍ക്കിയുടെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന വിധിയെഴുത്ത് ഇന്ന്. രണ്ട് പതിറ്റാണ്ടിലധികമായി തുര്‍ക്കി ഭരിക്കുന്ന റജീബ് തയീപ് എർദോഗന് വെല്ലുവിളിയുയർത്തി പ്രതിപക്ഷ പാര്‍ട്ടികളാണ് അഭിപ്രായ സര്‍വേകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എര്‍ദോഗന്‍ ജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പം പ്രകൃതി വാതക വിതരണം സൗജന്യമാക്കുകയും ചെയ്തിരിക്കുകയാണ്. 

ആറ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർത്ഥി കെമാൽ ക്ലുച്ദാറുലുവിനാണ് സർവേകളിൽ മുന്‍തൂക്കം. ക്ലുച്ദാറുലു (74) നേരത്തെ മൂന്ന് തവണ എർദോഗനെതിരെ മത്സരിച്ചിട്ടുണ്ട് എന്നാ­ല്‍ പരാജയപ്പെട്ടു.

അടുത്ത അഞ്ച് വർഷം തുർക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാർലമെന്റിനെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാ‍ർ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് 2017 ലാണ് തുർ‍ക്കി മാറിയത്. 

Eng­lish Sum­ma­ry: Turkey to the booth today

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.