വടക്കന്‍ സിറിയയിലും ഇറാഖിലുമായി21 കുര്‍ദിഷ് തീവ്രവാദികളെ വധിച്ചതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം നടത്താന്‍ തയ്യാറെടുത്തിരുന്ന കാര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി ( പികെകെ) യിലെയും സിറിയന്‍ കുര്‍ദിഷ് വൈപിജിയിലെയും 20 തീവ്രവാദികളെ വടക്കന്‍സിറിയയിലും ഒരു തീവ്രവാദിയെ വടക്കന്‍ ഇറാഖിലും വച്ച് വധിച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
തുർക്കി, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവർ കുർദിസ്ഥാൻ വർക്കേഴ്സ് പാർടി(പികെകെ)യെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. 1984‑ൽ ഇവർ തുർക്കി ഭരണകൂടത്തിനെതിരായ സായുധ കലാപം ആരംഭിച്ചു. കലാപത്തിൽ 40,000-ലധികം പേർ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.