ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ജോത്സ്യന്‍ പൊലീസ് സ്റ്റേഷനില്‍. തിരുവനന്തപുരം കരിക്കകം സ്വദേശിയായ ജോത്സ്യനെ ചോദ്യം ചെയ്യാനായി ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. ജോത്സ്യനുമായി ബന്ധമുണ്ടെന്ന് പ്രതി പൊലീസിനോട് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ജോത്സ്യനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
അതേസമയം ദേവേന്ദുവിന്റെ കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മയെ കുറ്റവിമുക്ത ആക്കിയിട്ടില്ലെന്ന് റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായ അമ്മാവനെ ഇന്ന് തെളിവെടുപ്പിന് കൊണ്ട് വരില്ലെന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ തെളിവെടുപ്പ് നടത്തൂ എന്നും റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍ പറഞ്ഞു.
അതേസമയം ദേവേന്ദുവിൻ്റെ കൊലപാതകത്തിലെ കൂടൂതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഉപദ്രവിച്ചിരുന്നതായും ദേവേന്ദുവിനെ ഹരികുമാർ എടുത്തെറിഞ്ഞിരുന്നതായും അമ്മ ശ്രീതു മൊഴി നൽകി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷം എന്നും ഹരികുമാർ വിശ്വസിച്ചിരുന്നത്. ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും മൊഴി നൽകി. ശേഷം സ്വന്തം കട്ടിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെന്നും ശ്രീതു മൊഴി നൽകിയിട്ടുണ്ട്. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന് ഇന്നലെ വ്യക്തമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞിേൻ്റത് മുങ്ങിമരണമാണെന്നും ശരീരത്തിൽ മറ്റ് പരുക്കുകൾ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കുഞ്ഞിൻ്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.