14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026

എസി ഫസ്റ്റ് ക്ലാസ് കോച്ചിൽ ആമക്കടത്ത്; 311 അപൂർവ്വയിനം ആമകളുമായി അറ്റൻഡന്റ് പിടിയിൽ

Janayugom Webdesk
February 14, 2026 4:35 pm

ഭോപ്പാൽ: ഇന്ത്യൻ റെയിൽവേയിലെ എസി ഫസ്റ്റ് ക്ലാസ് കോച്ചുകൾ കേന്ദ്രീകരിച്ച് നടന്ന ആമക്കടത്ത് സംഘത്തെ മധ്യപ്രദേശ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് പിടികൂടി. പട്‌ന‑ഇൻഡോർ എക്സ്പ്രസ്സിലെ എസി ഫസ്റ്റ് ക്ലാസ് കോച്ചിൽ നിന്ന് 311 അപൂർവ്വയിനത്തിൽപ്പെട്ട ആമകളെയാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ കോച്ച് അറ്റൻഡന്റ് അജയ് സിംഗ് രജ്പുതിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗംഗ, ഗോമതി നദികളിൽ നിന്ന് പിടികൂടുന്ന ആമകളെ വിദേശത്തേക്കും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ക്രൗൺഡ് റിവർ ടർട്ടിൽസ്, ഇന്ത്യൻ ടെന്റ് ടർട്ടിൽസ്, ഇന്ത്യൻ റൂഫ്ഡ് ടർട്ടിൽസ് എന്നീ വിഭാഗത്തിൽപ്പെട്ട ആമകളെയാണ് പിടികൂടിയത്.
ഇവയെല്ലാം 1972‑ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടവയാണ്. വായുസഞ്ചാരമില്ലാത്ത പെട്ടികളിൽ അതീവ ദയനീയമായ അവസ്ഥയിലായിരുന്നു ഇവയെ സൂക്ഷിച്ചിരുന്നത്. കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനായ ആ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.