
സ്ത്രീധനത്തിൻറെ പേരിൽ തുഷാര എന്ന യുവതിയം പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവ് ശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവര്‍ക്കാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂടാതെ ഇരുവർക്കും 1 ലക്ഷം രൂപ വീതം പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ തുഷാര ഭർതൃവീട്ടിൽ സ്ത്രീധനത്തിൻറെ പേരിൽ പീഡനം അനുഭവിക്കുകയായിരുന്നു. മരണപ്പെടുമ്പോൾ തുഷാരയുടെ ഭാരം 21 കിലോ മാത്രമായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആമാശയത്തിൽ ഭക്ഷണത്തിൻറെ അംശം പോലുമില്ലെന്നും കണ്ടെത്തിയിരുന്നു. 2013ലായിരുന്നു ചന്തുലാലിൻറെയും തുഷാരയുടെയും വിവാഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.