
ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകൾക്കെതിരെ പ്രത്യേക നിയമം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് നടൻ വിജയിയുടെ തമിഴ് വെട്രി കഴകം(ടിവികെ) പാർട്ടി. നിലവിലുള്ള നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ലെന്നും ടിവികെ വാദിച്ചു. ടിവികെ തിരഞ്ഞെടുപ്പ് വിഭാഗം ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
27കാരനായ ദലിത് സോഫ്റ്റ് വെയർ എഞ്ചിനീയർ കവിൽ സെൽവഗണേശിൻറെ കൊലപാതകത്തിന് പിന്നാലെയാണ് പാർട്ടിയുടെ നീക്കം. സിപിഐ, വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ),സിപിഐഎം പാർട്ടികളും ഇതേ ആവശ്യം സംസ്ഥാന സർക്കാരിനോട് ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
തിരുനെൽവേലിയിൽ ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ചതിനായിരുന്നു സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനെ അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.