
കരൂർ ദുരന്തത്തിന് ശേഷം ടിവികെ അധ്യക്ഷൻ വിജയ് ആദ്യമായി കാഞ്ചീപുരത്തെ പൊതുവേദിയിൽ. കർശന നിയന്ത്രണങ്ങളോടെയാണ് യോഗം നടന്നത്. പാസുമായി എത്തിയവർക്ക് മാത്രമായിരുന്നു പ്രവേശനം. പോരാട്ടം സാമൂഹിക നീതിക്കെന്ന് പറഞ്ഞ വിജയ് ഡിഎംകെയുടെ ലക്ഷം കൊള്ളയാണെന്നും രൂക്ഷവിമർശനമുന്നയിച്ചു. സ്വകാര്യ കോളജ് ക്യാമ്പസ്സിൽ രാവിലെ 11 മണിക്കായിരുന്നു യോഗം. ജില്ലയിലെ 35 ഗ്രാമങ്ങളിൽ നിന്നുള്ള 2000 പേർ പങ്കെടുത്തു. കർഷകർ, വിദ്യാർഥികൾ, ടിവികെ പ്രവർത്തകർ തുടങ്ങിയവരാണ് പങ്കെടുത്തത്. ക്യു ആർ കോഡ് ഉള്ള പ്രവേശന ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് അനുമതി ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.