11 February 2026, Wednesday

Related news

January 26, 2026
January 22, 2026
January 21, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
December 24, 2025
December 6, 2025
December 2, 2025

ടിവികെയുടെ പൊതുയോഗം ചൊവ്വാഴ്ച പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

Janayugom Webdesk
പുതുച്ചേരി
December 6, 2025 6:46 pm

പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപമുള്ള ഗ്രൗണ്ടിൽ തമിഴകം വെട്രി കഴകം സംഘടിപ്പിക്കുന്ന പൊതുയോഗം ചൊവ്വാഴ്ച നടക്കും. പൊതുയോഗത്തിന് പൊലീസ് അനുമതി നൽകി. അതേസമയം, പൊതുയോ​ഗം നടത്തുന്നതിന് പൊലീസ് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്ന് നിബന്ധനയിൽ പറയുന്നു. കൂടാതെ, പൊതുയോഗത്തിൽ പങ്കെടുക്കാൻ 5000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ പേർ എത്താൻ പാടില്ല. ക്യൂ ആർ കോഡ് ഉപയോഗിച്ച് മാത്രമായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്. പ്രവർത്തകരെ 500 പേർ വീതമുള്ള പത്ത് ബ്ലോക്കുകളായി ഇരുത്തണം. ഗർഭിണികൾ, കുട്ടികൾ, പ്രായമേറിയവർ എന്നിവർ പൊതുയോഗത്തിൽ പങ്കെടുക്കരുത് എന്നും ടിവികെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കണമെന്നും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.