പന്ത്രണ്ടു വയസ്സുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കൊല്ലം മരുതൂർകുളങ്ങൾ വടക്ക് മങ്ങാട്ട് തെക്കേ വീട്ടിൽ സുകു ഭവാനന്ദൻ (30) ആണു അറസ്റ്റിലായത്. ചവറ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതിനു 2022 ഓഗസ്റ്റിൽ അറസ്റ്റിലായ ആളാണ് സുകു.
സുകു ഇളയമകനെ ക്രൂരമായി മർദിക്കുന്നതായി അയൽവാസികൾ തെക്കേക്കര പഞ്ചായത്തംഗം എൻ ആർ ഗോപകുമാറിനെ അറിയിച്ചു. പഞ്ചായത്തംഗം നൽകിയ വിവരമറിഞ്ഞ് പോലീസെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ തനിയെ വീണതാണെന്നു കുട്ടി പറഞ്ഞു. പിന്നീടു സാമൂഹിക പ്രവർത്തകനായ ഹരിദാസ് പല്ലാരിമംഗലം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നു സുകുവിനോടു നിർദേശിച്ചു. ഇതനുസരിച്ചു സുകു കുട്ടിയുമായി ജില്ലാ ആശുപത്രിയിലെത്തി. സൂകൂവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ വിശദമായ പരിശോധനയിലാണു കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ മർദനത്തിന്റെ മുറിവുകൾ കണ്ടത് ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് സൂകൂവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തലയിലും മുഖത്തും പരിക്കേറ്റ 12 വയസ്സുകാരനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീണുപരിക്കേറ്റെന്നു പറഞ്ഞുകുട്ടിയെ രണ്ടാനചൻതന്നെ ചികിത്സക്ക് കൊണ്ടുവന്നപ്പോളാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കുട്ടിയുടെ മൂത്ത സഹോദരനുമൊപ്പമുണ്ടായിരുന്നു. രണ്ടാനച്ഛന്റെ പെരുമാറ്റത്തിലുള്ള ആസ്വഭാവികതയിലും കുഞ്ഞിന്റെ പേടിച്ചുള്ള പെരുമാറ്റത്തിലും സംശയംതോന്നിയ ഡോക്ടറുടെ വിശദമായുള്ള പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന പരിക്കുകൾ കണ്ടപ്പോഴാണ് രണ്ടാനച്ഛന്റെ ക്രൂരകൃത്യം കുട്ടി വെളിപ്പെടുത്തുന്നത്. ഉടൻതന്നെ പോലീസ് എയ്ഡ്പോസ്റ്റിലുള്ള പോലീസുകാരൻ മാവേലിക്കര പോലീസിൽ വിവരമാറിയിച്ചു. ഹോസ്പിറ്റലിൽ നിന്നും ചൈൽഡ് വെൽൽഫെയർ സെന്ററിൽ വിവരമാറിയിച്ചു. കുട്ടി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പല്ലാരിമംഗലത് വാടകവീട്ടിലാണ് ഇവരുടെ താമസം. ജുവനൈയിൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
English Summary: Twelve-year-old boy brutalised by stepfather in Mavelikara; The child was admitted to the hospital
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.