5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025

ബങ്കറുകളില്‍ ഒളിച്ചു കഴിയുന്നവരിൽ ഇരുപതോളം കോട്ടയം ജില്ലക്കാരും

Janayugom Webdesk
കോട്ടയം
February 27, 2022 9:16 am

കൊടുംതണുപ്പിൽ ബങ്കറുകളിലും ഉക്രെയ്‍നില്‍ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും ഒളിച്ചു കഴിയുന്നവരിൽ ഇരുപതോളം കോട്ടയം ജില്ലക്കാരും. ചങ്ങനാശേരി, തെങ്ങണ, തലയോലപ്പറമ്പ്, അതിരമ്പുഴ, കഞ്ഞിക്കുഴി, കടുത്തുരുത്തി സ്വദേശികളാണ് അതിലേറെയും. ചങ്ങനാശേരി സ്വദേശി അക്ഷയും മൂന്നു സുഹൃത്തുക്കളും വ്യാഴാഴ്ച രാത്രിയോടെയാണ് മൈനസ് രണ്ടു ഡിഗ്രി തണുപ്പിൽ ഭൂഗർഭ മെട്രോ സ്റ്റേഷനിൽ അഭയം തേടിയത്. സമീപത്തെ ഫ്ലാറ്റിൽ നിന്നുമാണ് ഇവർ എത്തിയത്. തലയോലപ്പറമ്പ് സ്വദേശി അരവിന്ദ് എസ് കുമാറും സുഹൃത്തുക്കളും കഴിയുന്നത് കർകീവ് വിമാനത്താവളത്തിനു സമീപത്തെ ഹോസ്റ്റൽ ബങ്കറിലാണ്. ഏജന്റുമാരുടെ നിർദേശത്തെ തുടർന്ന് വ്യാഴാഴ്ചയാണ് ഇവർ ബങ്കറിലേക്ക് മാറിയത്. അരവിന്ദിനൊപ്പം പത്തോളം മലയാളികളും ഉണ്ട്. കർകീവ് ദേശീയ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇവർ ഏറെയും. റഷ്യൻ അതിർത്തിക്ക് അടുത്തുള്ള പ്രദേശത്താണ് ഇവർ താമസിക്കുന്നത്. അതുകൊണ്ട് തന്നെ രക്ഷപ്പെടൽ ദുഷ്കരമാകും എന്നാണ് ഇവർക്ക് ലഭിച്ച വിവരം. 

ഇവരെ കൂടാതെ കഞ്ഞിക്കുഴി സ്വദേശി സോണി ജോസഫിന്റെ മകളും കീവിലെ ബോഗോ മോളറ്റ്സ് നാഷണൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ഹേന സോണി കളത്തിൽ, തെക്കൻ ഉക്രെയ്‍നിലെ മൈക്കോലേവിൽ മെഡിസിനു പഠിക്കുന്ന കടുത്തുരുത്തി കുളത്തിങ്കൽ രാജന്റെ മകൾ പ്രതിഭ, സുമി സ്റ്റേറ്റ് സർവകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ ചങ്ങനാശേരി തെങ്ങണ സ്വദേശി അഷ്റഫിന്റെ മകൻ അബീസ് കെ അഷറഫ്, ബന്ധു അതിരമ്പുഴ സ്വദേശി അഹമ്മദ് സക്കീർ ഹുസൈൻ അടക്കമുള്ളവരാണ് നാടണയാൻ വെമ്പി കഴിയുന്നത്. 

കുമാരനല്ലൂർ കാർത്തികയിൽ ഉണ്ണികൃഷ്ണൻ നായരുടെയും ഗിരിജാ കുമാരിയുടെയും മകൾ കാർത്തിക ഉണ്ണി ഖർകീവിലെ ഹോസ്റ്റലിലാണ് കുടുങ്ങിയത്. കാർത്തികയ്ക്കൊപ്പം 120 ഓളം മലയാളികൾ ഹോട്ടലിലെ ബങ്കറിലാണ് ഇപ്പോൾ കഴിയുന്നത്. ഇവരിൽ ചിലർ, നാട്ടിലേക്ക് തിരിക്കാനായി ബുധനാഴ്ച വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെങ്കിലും വിമാനത്താവളങ്ങൾ അടച്ചതോടെ തിരികെപ്പോയി. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. കൈയിൽ കരുതിയ ഭക്ഷണവും വെള്ളവും തീരുന്നു. ഇനിയെന്ത് എന്നറിയില്ല എന്നതാണ് അവസ്ഥ. പ്രാഥമിക കൃത്യം പോലും മുടങ്ങാവുന്ന അവസ്ഥ. കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. ഇത് പറഞ്ഞു നിർത്തുമ്പോൾ ഏതുസമയത്തും സംഭവിക്കാവുന്ന ദുരന്തത്തെ പ്രതീക്ഷിക്കുന്നുണ്ട് ഇവർ. 

Eng­lish Summary:Twenty Kot­tayam dis­trict res­i­dents are hid­ing in bunkers
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.