4 March 2026, Wednesday

Related news

March 3, 2026
March 3, 2026
March 2, 2026
March 2, 2026
February 28, 2026
February 26, 2026
February 25, 2026
February 24, 2026
February 24, 2026
February 21, 2026

ട്വന്റി20; കളത്തിലിറങ്ങാൻ ഒരുങ്ങി സഞ്‌ജു സാംസൺ

Janayugom Webdesk
ന്യൂഡൽഹി
February 12, 2026 2:29 pm

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ കളത്തിലിറങ്ങാൻ ഒരുങ്ങി മലയാളി താരം സഞ്‌ജു സാംസൺ. ഓപ്പണർ അഭിഷേക്‌ ശർമയുടെ പനിയെ തുടർന്ന് വിശ്രമത്തിനായതിനാൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് സൂചന. പരിശീലനസമയത്ത്‌ കൂടുതൽ സ്‌പിൻ ബ‍ൗളർമാരെ നേരിട്ടാണ്‌ സഞ്‌ജു തയ്യാറെടുപ്പ്‌ പൂർത്തിയാക്കിയത്‌.

ടീമിനൊപ്പം നെറ്റ്സിൽ ദീർഘനേരം ബാറ്റ് ചെയ്ത സഞ്ജു വീഡിയോ ഇതിനകം സോഷ്യൽ മീഡയിൽ ട്രെന്റിങ്ങായി. ഇന്ത്യൻ പേസറായ അർഷ്ദീപ് സിംഗിനെ അടക്കം നേരിടുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ നമീബിയയെ നേരിടുമ്പോൾ മത്സരത്തിൽ അവസരം കിട്ടിയാൽ എല്ലാ കണ്ണുകളും സഞ്‌ജുവിലാകുമെന്നുറപ്പ്‌. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അഞ്ച്‌ കളിയിൽ 46 റണ്ണാണ്‌ സമ്പാദ്യം. അതിനാൽ കിട്ടുന്ന ഓരോ അവസരവും രാജ്യാന്തര ക്രിക്കറ്റ്‌ ജീവിതത്തിൽ നിർണായകമാണ്‌.

ആദ്യ കളിയിൽ 29 റണ്ണിന്‌ അമേരിക്കയെ തോൽപ്പിച്ച ഇന്ത്യ കുറ്റൻ വിജയം ലക്ഷ്യം വെച്ചാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഞായറാഴ്‌ച പാകിസ്ഥാനെ നേരിടാനുള്ള ഒരുക്കംകൂടിയാണ്‌ ഇന്ത്യക്ക്‌ ഇ‍ൗ മത്സരം. നമീബിയ നെതർലൻഡ്‌സിനോട്‌ ഏഴ്‌ വിക്കറ്റിന്‌ തോറ്റാണ്‌ എത്തുന്നത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.