13 February 2026, Friday

Related news

February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 8, 2026

ട്വന്റി 20 ലോകകപ്പ്; ഓസ്‌ട്രേലിയ്ക്ക് അടിതെറ്റി, സിംബാബ്‌വെ 23 റണ്‍സിന് തോല്‍പ്പിച്ചു

Janayugom Webdesk
February 13, 2026 7:25 pm

സിംബാബ്വെയ്ക്ക് മുന്നില്‍ കങ്കാരുക്കള്‍ക്ക് വീണ്ടും അടിതെറ്റി. കരുത്തരായ ഓസ്ട്രേലിയയെ, സിംബാബ്വെ 23 റണ്‍സിനാണ് തോല്‍പ്പിച്ചത്. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 146ന് ഓള്‍ഔട്ടായി. ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങ് നിര 170 എന്ന വിജയലക്ഷ്യം അനായാസം മറികടക്കുമെന്ന് കരുതിയവര്‍ക്കാണ് അടിതെറ്റിയത്. ബ്ലെസ്സിങ് മുസറാബാനിയുടെ തകര്‍പ്പന്‍ ബൌളിങ് സിംബാബ്‌വെയ്ക്ക് അനുഗ്രഹമായപ്പോള്‍ ഓസീസ് ബാറ്റര്‍മാര്‍ കുഴങ്ങി. 

കാമറൂണ്‍ ഗ്രീനും ടിം ഡേവിഡും പൂജ്യത്തിനും ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ് 17നും മാര്‍ക്കസ് സ്റ്റോയിനിസ് ആറിനും പുറത്തായി. പൊരുതിയത് 65 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയും 31 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും മാത്രമാണ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 169 റണ്‍സെടുത്തത് ബ്രയാന്‍ ബെന്നറ്റിന്റെ അര്‍ധസെഞ്ചുറി മികവിലായിരുന്നു. രണ്ടില്‍ രണ്ട് ജയങ്ങളോടെ സിംബാബ്‌വെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഓസീസ് മൂന്നാം സ്ഥാനത്തേക്ക് വീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.