
തന്റെ ഇരട്ട ആൺമക്കളെ വേർതിരിച്ചറിയാൻ ടാറ്റൂ കുത്തുമെന്ന് അമ്മ. അമേരിക്കയിലാണ് സംഭവം. ഇരട്ടക്കുട്ടികളില്‍ സാധാരണയായി കാണാപ്പെടുന്ന ചെറുവ്യത്യാസങ്ങള്‍പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അമ്മ ജെന്നിഫര്‍ ടാറ്റുവിനെക്കുറിച്ച് ചിന്തിച്ചത്. അതേസമയം ഇത്രയും ചെറിയ കുട്ടികളില്‍ ടാറ്റു കുത്തുന്നതിന് വിലക്കുണ്ട്. ഇതിനാല്‍ത്തന്നെ ടാറ്റുപതിപ്പിക്കണമെന്ന ആവശ്യവുമായി പാര്‍ലറിലെത്തിയെങ്കിലും അധികൃതര്‍ വിസമ്മതിച്ചതായും ജെന്നിഫര്‍ പറഞ്ഞു.
ജെന്നിഫറും മക്കളും
തന്റെ അനുഭവം തുറന്നുപറഞ്ഞുള്ള ജെന്നിഫറിന്റെ വീഡിയോ ഒരേ സമയം വൈറലും വിവാദവും ആയി. കുഞ്ഞുങ്ങള്‍ക്കുമേല്‍ ടാറ്റു പതിപ്പിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ആരോപിച്ചത് നിരവധി പേരാണ് അമ്മ ജെന്നിഫറിനെതിരെ രംഗത്ത് വന്നത്.
നൂറുകണക്കിന് ആളുകൾ ടാറ്റൂ പതിപ്പിക്കാനുള്ള തീരുമാനത്തെ വിമർശിച്ചു. അവർ എത്രതന്നെ സമാനതയുള്ളവരാണെങ്കിലും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയണമെന്ന് സമൂഹമാധ്യമത്തില്‍ അമ്മമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിമര്‍ശിച്ചു.
ചിലർ ടാറ്റൂ ആശയത്തെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. അതേസമയം കുട്ടികളെ തിരിച്ചറിയാന്‍ ടാറ്റു കുത്തുന്നില്ല എന്നതാണ് ജെന്നിഫറിന്റെ നിലവിലെ തീരുമാനം.
English Summary: Twins are unrecognizable; mother, who is going to get a tattoo, made controversy on social media
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.