
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു. ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. നാല് ദിവസം മുന്‍പാണ് ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റായത്.
അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. മരണത്തെക്കുറിച്ച് ഇതുവരെ പരാതി നല്‍കിയിട്ടില്ല. മെഡി.കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ പറഞ്ഞിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പുറത്തെടുപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പ്രസവ സമയത്ത് പ്രധാന ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നുവെന്നും, ഡ്യൂട്ടി ഡോക്ടറാണ് പ്രസവ ശസ്ത്രക്രിയ ചെയ്തതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
English Summary: Twins died in medical college after delivery
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.