13 December 2025, Saturday

Related news

December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 23, 2025
November 21, 2025
November 9, 2025
November 5, 2025
November 3, 2025
November 3, 2025

തയ്‌വാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭുചലനങ്ങള്‍; വീഡിയോ

Janayugom Webdesk
തായ്‌പെയ്
August 16, 2024 11:08 am

തയ്‌വാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്‌പെയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 9.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കിഴക്കന്‍ തയ്‌വാനിലെ ഹുവാലിയനില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ തയ് വാനില്‍ ഉണ്ടാവുന്ന രണ്ടാമത്തെ ഭൂചലനമാണിത്. അതേസമയം ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂകമ്പ സാധ്യത മേഖലയില്‍ സ്ഥിതി ചെയ്യുന്ന തയ്‌വാനില്‍ ടെക്റ്റോണിക് പ്ലേറ്റ് അതിരുകള്‍ക്ക് സമീപമുള്ള സ്ഥാനം കാരണം പലപ്പോഴും ഭൂകമ്പങ്ങള്‍ അനുഭവപ്പെടാറുണ്ട്. 1999ലെ വലിയ ഭൂകമ്പം ഇവിടെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.