22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ദളിത് പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പ്രതികള്‍ അറസ്റ്റില്‍

Janayugom Webdesk
പൂച്ചാക്കൽ
July 11, 2024 9:12 am

പൂച്ചാക്കലിൽ നടുറോഡിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഷൈജു (43), സഹോദരൻ രണ്ടാം പ്രതി ശൈലേഷ് (40) എന്നിവരാണ് അറസ്റ്റിലായത്. കാട്ടിനുള്ളിൽ ഒളിച്ചിരുന്ന പ്രതികൾ പോലീസിനെക്കണ്ട് രക്ഷപെടാൻ നോക്കിയെങ്കിലും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. 

തൈക്കാട്ടുശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് അഞ്ചുപുരക്കൽ നിലാവ് എന്ന 19കാരിക്കാണ് ക്രൂരമർദനമേറ്റത്. ഒന്നാം പ്രതിയും അയൽവാസിയുമായ ഷൈജുവിന്റെ മകനും പരാതിക്കാരിയായ നിലാവിന്റെ സഹോദരന്മാരും കളിക്കുന്നതിനിടയിലുണ്ടായ കശപിശയാണ് ആദ്യം മർദനത്തിൽ കലാശിച്ചത്. ഇതിൽ പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ പ്രതികൾ നിലാവിനെ റോഡിലിട്ട് മർദിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

പൂച്ചാക്കൽ സിഐ ജോസ് എൻ ആർ, സീനിയർ സിപിഒ അരുൺകുമാർ. എം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ മനു മോഹൻ, മണിക്കുട്ടൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Eng­lish Sum­ma­ry: Two accused were arrest­ed in the bru­tal beat­ing of Dalit girl

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.