30 December 2025, Tuesday

നിര്‍ത്തിയിയിട്ടിരുന്ന കാര്‍ ഉരുണ്ടിറങ്ങി അപകടം ; രണ്ടരവയസുകാരന്‍ മരിച്ചു

Janayugom Webdesk
മലപ്പുറം
May 10, 2025 9:16 am

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നിരുന്ന രണ്ടരവയസുകാരന്‍ കാറിടിച്ച് മരിച്ചു. കീഴുപറമ്പ് കുറ്റുളി മാട്ടൂമ്മല്‍ ശിഹാബിന്റെ മകന്‍ ശസിനാണ് മരിച്ചത്. വാക്കാലൂരിലുള്ള ഉമ്മ ശഹാനിയുടെ ബന്ധുവീട്ടില്‍ മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങിയാണ് അപകടം ഉണ്ടായത്. 

കാര്‍ കുട്ടിയുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് സംഭവം. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.