29 June 2024, Saturday
KSFE Galaxy Chits

Related news

September 17, 2023
September 11, 2023
July 26, 2023
June 22, 2023
December 5, 2022
November 10, 2022
October 14, 2022
October 5, 2022
September 27, 2022
September 15, 2022

പേവിഷബാധയേറ്റ രണ്ടര വയസ്സുകാരി 40 പേരെ കടിച്ചു; ആശങ്കയില്‍ ഗ്രാമം

Janayugom Webdesk
ലക്‌നൗ
July 26, 2023 5:48 pm

പേവിഷബാധയേറ്റ പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് 40 പേരെ കടിച്ചു. ഗ്രാമവാസികള്‍ ഇതേതുര്‍ന്ന് ആശങ്കയിലാണ്. ഉത്തര്‍പ്രദേശിലെ ക്യോലാരി ഗ്രാമത്തിലാണ് സംഭവം. 

രണ്ടര വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാഴ്ച മുമ്പാണ് തെരുവുനായ കടിച്ചത്. ക്യോലാരി ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടില്‍ വെച്ചാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയെ കടിച്ചതിനു പിന്നാലെ തെരുവുനായ ചത്തിരുന്നു. കടിയേറ്റ കുട്ടിയെ ഡോക്ടറെ കാണിച്ച് ചികിത്സ തേടുന്നതിനു പകരം വീട്ടുകാര്‍ നാട്ടുവൈദ്യനെയാണ് കാണിച്ചത്. വീട്ടില്‍ തിരിച്ചെത്തിയശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും വീട്ടുകാര്‍ ഇത് അവഗണിച്ചു.

തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെയാണ് കുട്ടി 40 ഓളം പേരെ കുട്ടി കടിക്കുകയും മാന്തുകയും ചെയ്തത്. വെള്ളിയാഴ്ച കുഴഞ്ഞുവീണ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഝാന്‍സിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടിയേറ്റവര്‍ പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്‌പ്പെടുത്തിട്ടുണ്ടെന്നാണ് വിവരം.

Eng­lish Summary:Two-and-a-half-year-old girl with rabies bit 40 people
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.