5 March 2026, Thursday

Related news

February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 18, 2026
February 18, 2026
February 18, 2026
February 15, 2026
February 13, 2026

മന്ത്രവാദം നടത്തിയെന്ന് ആരോപണം; 72കാരനെ കൊ ലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
ഭുവനേശ്വര്‍
November 2, 2025 1:17 pm

ഒഡിഷയില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വയോധികനെ കൊലപ്പെടുത്തി. 72കാരന്‍ ബല്‍റാം ദിയോഗമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. ചന്ദക ഏരിയയില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. വെള്ളിയാഴ്ച ചന്ദകയിലെ വനമേഖലയില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അസ്ഥികൂടത്തിനൊപ്പം ലഭിച്ച ആഭരണമാണ് ദിയോഗിന്‌റെ മൃതദേഹം തിരിച്ചറിയാന്‍ മകനെ സഹായിച്ചതെന്ന് ഭുവനേശ്വര്‍-കട്ടക്ക് പൊലീസ് കമ്മീഷണര്‍ എസ് ദേവ് ദത്ത സിങ് പറഞ്ഞു. 

സെപ്തംബര്‍ 30ന് രാത്രി മുതല്‍ ബല്‍റാമിനെ കാണാതായിരുന്നു. തന്റെ കൃഷിയിടത്തില്‍ കാവല്‍ നില്‍ക്കാന്‍ ബല്‍റാം പിന്നീട് തിരിച്ചെത്തിയില്ല. ബല്‍റാമിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം കാട്ടില്‍ കുഴിച്ചിടുകയും സാധനങ്ങള്‍ അടുത്തുള്ള കുളത്തില്‍ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.