30 December 2024, Monday
KSFE Galaxy Chits Banner 2

ബ്ലംഗ്ലാദേശ് അതിർത്തിയിൽ 11 കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
May 24, 2022 10:39 am

ബ്ലംഗ്ലാദേശ് അതിർത്തിയിൽവെച്ച് രണ്ട് സ്വർണക്കടത്തുകാരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. 6.15 കോടി രൂപ വില മതിക്കുന്ന സ്വർണമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. 74ൽ അധികം സ്വർണ ബിസ്കറ്റുകളും കണ്ടെടുത്തു. രണ്ട് സ്ഥലത്ത് നിന്നായി പിടിച്ചെടുത്തത് 11 കിലോയിൽ അധികം സ്വർണമാണ്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്നും ഇത് എവിടെ നിന്ന് എത്തിച്ച സ്വർണമാണെന്ന് ഉടൻ കണ്ടെത്തുമെന്നും ബിഎസ്എഫ് അറിയിച്ചു.

കയറ്റുമതി സാധനങ്ങൾ ഇറക്കിയ ശേഷം, ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന ട്രക്കാണ് സൈന്യം പിടികൂടിയത്. ഡ്രൈവറുടെ സീറ്റിന് പിന്നിൽ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതിൽ നിന്നാണ് 70 സ്വർണ ബിസ്ക്കറ്റുകളും മൂന്ന് സ്വർണക്കട്ടികളും കണ്ടെടുത്തത്.

പിടിച്ചെടുത്ത സ്വർണ ബിസ്ക്കറ്റുകൾ, ബാറുകൾ, ട്രക്കുകൾ എന്നിവയുടെ ആകെ മൂല്യം 5,98,54,165 രൂപയാണ്. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എല്ലാ സ്വർണ ബിസ്ക്കറ്റുകളും പിടിച്ചെടുത്ത ശേഷം ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജോയ്പൂർ സ്വദേശിയായ രാജ് മണ്ഡൽ (26) ആണ് പിടിയിലായത്.

മറ്റൊരു സംഭവത്തിൽ ജയന്തിപൂരിൽ നിന്നാണ് ബിഎസ്എഫിന്റെ 158 ബറ്റാലിയൻ സൈനികർ മോട്ടോർ സൈക്കിൾ യാത്രക്കാരനിൽ നിന്ന് 466.62 ഗ്രാം തൂക്കമുള്ള നാല് സ്വർണ ബിസ്ക്കറ്റുകൾ പിടിച്ചെടുത്തത്. മറൂബ് മണ്ഡൽ (36) ആണ് പിടിയിലായത്.

Eng­lish summary;Two arrest­ed with 11 kg gold at Bangladesh border

You may also like this video;

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.