2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
March 31, 2025

സഹപാഠികള്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രണ്ട് ആണ്‍കുട്ടികള്‍; കേസെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2023 10:54 am

സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി രണ്ട് ആണ്‍കുട്ടികള്‍. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് ദില്ലി പൊലീസ് പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ സ്കൂളിലെ സമ്മര്‍ ക്യാമ്പിനിടെയാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ആറ് സഹപാഠികൾ ബലംപ്രയോഗിച്ച് പാര്‍ക്കില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. ഭയം കാരണം നടന്നതൊന്നും ആരോടും പറഞ്ഞില്ല. ഇതേ സഹപാഠികള്‍ വീണ്ടും ശല്യപ്പെടുത്തിയപ്പോഴാണ് അധ്യാപകരോടും മാതാപിതാക്കളോടും സംഭവം തുറന്നുപറഞ്ഞത്. എന്നാല്‍ നടന്നത് പുറത്തുപറയരുതെന്നാണ് അധ്യാപകര്‍ ആവശ്യപ്പെട്ടതെന്ന് കുട്ടികള്‍ പരാതിയില്‍ പറയുന്നു. ആണ്‍കുട്ടികള്‍ വെവ്വേറെ നല്‍കിയ പരാതിയില്‍ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. അവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിനും സ്‌കൂൾ മാനേജ്‌മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.

Eng­lish sum­ma­ry; Two boys com­plain of sex­u­al harass­ment against their class­mates; A case was filed
you may also like this video;

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.