5 March 2026, Thursday

Related news

March 5, 2026
March 4, 2026
February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026

കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

Janayugom Webdesk
കോഴിക്കോട്
April 16, 2023 5:56 pm

തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി അശ്വന്ത് കൃഷ്ണ( 15), തിരുവണ്ണൂര്‍ സ്വദേശി അഭിനവ് (13) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട അഞ്ചു പേരില്‍ ബാക്കി മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കുടുംബസമേതമാണ് കുട്ടികള്‍ ഇവിടെ എത്തിയത്. 

കുട്ടികള്‍ അടക്കം 14 അംഗ സംഘം ടെമ്പോ ട്രാവലറിലാണ് എത്തിയത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ അഞ്ചുകുട്ടികള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. ഓടിയെത്തിയ ലൈഫ് ഗാര്‍ഡുകള്‍ ആദ്യം മൂന്ന് കുട്ടികളെ പുറത്തെടുത്തത്. എന്നാല്‍ എത്ര കുട്ടികള്‍ അപകടത്തില്‍പ്പെട്ടു എന്ന് ആദ്യം മനസിലായിരുന്നില്ല. തുടര്‍ന്ന് കുട്ടികള്‍ പറഞ്ഞത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോഴാണ് മറ്റു രണ്ടു കുട്ടികളെ കിട്ടിയത്. ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary:Two chil­dren drowned in Ari­para water Falls, Kozhikode
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.