7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Janayugom Webdesk
പത്തനംതിട്ട
May 28, 2023 3:37 pm

പത്തനംതിട്ട ഇലകൊള്ളൂരില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിരാജ്, ഋഷി അജിത് എന്നിവരാണ് മുങ്ങിമരിച്ചത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഇലകൊള്ളൂരില്‍ മഹാദേവ ക്ഷേത്രത്തിന് താഴെ അച്ചന്‍ കോവിലാറ്റിലാണ് ഏഴ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. ഒരാള്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെടുകയും രണ്ടാമത്തെ കുട്ടി രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. 

പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. അഞ്ച് കുട്ടികള്‍ കുളിക്കാനിറങ്ങിയെന്നും മൂന്ന് പേര്‍ അപകടത്തില്‍പ്പെട്ടെന്നും ഇതിലൊരാളെ രക്ഷിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു.ആഴം കൂടുതലുള്ള സ്ഥലത്താണ് അപകടമുണ്ടായത്. ഇവിടെ വേനലവധിക്കാലത്ത് നിരവധി പേര്‍ കുളിക്കാനെത്തുന്നുണ്ടെന്നും അപകട സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുട്ടികളുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയിലാണ്. 

Eng­lish Summary;Two chil­dren drowned while tak­ing a bath at Achankovi­lat in Pathanamthitta

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.