29 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 29, 2024
September 29, 2024
September 29, 2024
September 27, 2024
September 27, 2024
September 26, 2024
September 26, 2024
September 23, 2024
September 22, 2024

കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Janayugom Webdesk
കോഴിക്കോട്
September 29, 2024 5:54 pm

കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ് — സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14), മജീദ് — മുംതാസ് ദമ്പതികളുടെ മകൻ സിനാൻ(15) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ വിദ്യാർഥികൾ പുഴയിലെ ഒഴുക്കിൽപെടുകയായിരുന്നു. കുറ്റ്യാടി അടുക്കത്താണ് പുഴ. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷപ്പെടുത്താനായില്ല. തുടർ നടപടികൾക്കായി മൃതദേഹം പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.