22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

കുടിലിന് തീപിടിച്ച് രണ്ട് കുട്ടികള്‍ വെന്തുമരിച്ചു; നാലുപേര്‍ക്ക് പൊള്ളലേറ്റു

Janayugom Webdesk
ലുധിയാന
January 9, 2023 11:49 pm

പഞ്ചാബിലെ ലുധിയാനയില്‍ കുടിലിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിക്കുകയും നാല് പേർക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ലുധിയാനയിലെ ദഖയിലെ മാണ്ഡിയാനി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പരിക്കേറ്റവരെ ചണ്ഡീഗഡിലെ പിജിഐഎംഇആറിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമ്മ സുനിതയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടികള്‍. തണുപ്പ് കാലമായതിനാല്‍ കത്തിച്ചുവച്ചിരുന്ന എണ്ണവിളക്കില്‍ നിന്ന് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് ലുധിയാന റൂറൽ പോലീസ് പറഞ്ഞു. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഇവരുടെ പിതാവ് ബോധൻ റാം സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല.
തിങ്കളാഴ്ച പുലർച്ചെ കുടിലിന് തീപിടിക്കുകയും വീട്ടുകാർ മേൽക്കൂരയായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് ഉരുകി കുട്ടികളുടെ മുകളിലേക്ക് വീഴുകയും ചെയ്യുകയുമായിരുന്നു. തീപിടിത്തമുണ്ടായതിനെത്തുടർന്ന് പ്രദേശത്തെ നാട്ടുകാര്‍ ആദ്യം സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചു. 

Eng­lish Sum­ma­ry: Two chil­dren were burnt to death in a hut fire; Four peo­ple suf­fered burns

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.