4 March 2026, Wednesday

Related news

March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026

ഇൻഡോർ‑ജബൽപുർ സോമനാഥ് എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി; ആളപായമില്ല

Janayugom Webdesk
ഭോപാൽ‌
September 7, 2024 11:02 am

മധ്യപ്രദേശിലെ ജബൽപുരിൽ സോമനാഥ് എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകൾ പാളം തെറ്റി. ഇന്ന് പുലർച്ചെ 5.50ന് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലെയാണ് അപകടമുണ്ടായത്. ട്രെയിൻ (നമ്പർ– 22191) ആണ് പാളം തെറ്റിയത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇൻഡോറിൽ നിന്നും ട്രെയിൻ വരികയായിരുന്നുവെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ സിപിആർഒ ഹർഷിത് ശ്രീവാസ്തവ പറഞ്ഞു. ജബൽപുർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നമ്പർ 6ന് അടുത്തെത്തിയപ്പോഴാണ് മുൻവശത്തെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.