16 January 2026, Friday

Related news

December 27, 2025
November 26, 2025
November 11, 2025
September 12, 2025
September 2, 2025
August 22, 2025
June 7, 2025
March 12, 2025
December 23, 2024
November 7, 2024

രണ്ടുകോടി ആധാര്‍ നമ്പറുകള്‍ നീക്കി

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2025 8:51 pm

രണ്ട് കോടിയിലധികം ആധാർ നമ്പറുകള്‍ നീക്കം ചെയ്ത് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ). രാജ്യവ്യാപകമായി ഡാറ്റാബേസ് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്രയധികം ആധാർ നമ്പറുകള്‍ നീക്കം ചെയ്യുന്നത്. മരിച്ച വ്യക്തികളുടെ ആധാർ നമ്പറുകളാണ് ഒഴിവാക്കിയത് എന്ന് ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയം അറിയിച്ചു.
ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ക്ഷേമ ആനുകൂല്യങ്ങൾക്കായി ആധാർ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ അപ്‌ഡേഷൻ പ്രവർത്തനങ്ങള്‍ സഹായകമാകുമെന്ന് യുഐഡിഎഐ അറിയിച്ചു. നീക്കം ചെയ്യപ്പെട്ട ആധാർ നമ്പറുകള്‍ പിന്നീട് മറ്റാർക്കും നല്‍കില്ലെന്നും അതോറിട്ടി വ്യക്തമാക്കി.
കുടുംബാംഗങ്ങളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഈ വർഷം മൈ ആധാര്‍ പോര്‍ട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഉപയോഗിക്കുന്ന 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഈ സേവനം ലഭ്യമാണ്. ശേഷിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സൗകര്യം എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അതോറിട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.