രാജസ്ഥാനില്‍ സർക്കാർ കെട്ടിടമായ യോജന ഭവനിൽ നിന്ന് 2.31 കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ വകുപ്പിലെ 7–8 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഡീഷണൽ ഡയറക്ടർ മഹേഷ് ഗുപ്തയ്ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയ്പൂർ സിറ്റി പൊലീസാണ് പണം കണ്ടെടുത്തത്. ചീഫ് സെക്രട്ടറി ഉഷ ശർമ്മ, ഡിജിപി എന്നിവർക്കൊപ്പം രാത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഐടി ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ ഡയറക്ടർ അവരുടെ ബേസ്‌മെന്റിൽ നിന്ന് പണവും സ്വർണ്ണവും കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചതെന്ന് ജയ്പൂർ പൊലീസ് കമ്മീഷണർ ആനന്ദ് ശ്രീവാസ്തവ വ്യക്തമാക്കി.
ജയ്പൂരിലെ സര്‍ക്കാര്‍ ഓഫീസായ യോജന ഭവന്റെ ബേസ്‌മെന്റിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് 2.31 കോടി രൂപയിലധികം പണവും ഒരു കിലോ സ്വർണ്ണ ബിസ്‌ക്കറ്റുകളും കണ്ടെത്തിയത്. 102 സിആർപിസി പ്രകാരം പൊലീസ് ഈ നോട്ടുകൾ പിടിച്ചെടുത്തു. സംഭവം വിശദമായ അന്വേഷിച്ച് വരികയാണെന്നും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് കമ്മീഷണർ ആനന്ദ് കുമാർ ശ്രീവാസ്തവ അറിയിച്ചു.
English Summary; Two crore rupees and one kilo of gold in the basement of a government office; The police will investigate
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.