22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

തൃശൂർ ജില്ലയിൽ കനത്ത മഴയ്‌ക്കിടെ ഇടിമിന്നലേറ്റ് രണ്ടു മരണം

Janayugom Webdesk
തൃശൂർ
June 1, 2024 6:11 pm

തൃശൂർ ജില്ലയിൽ കനത്ത മഴയ്‌ക്കിടെ ഇടിമിന്നലേറ്റ് രണ്ടു മരണം. വലപ്പാട് കോതകുളം സ്വദേശി നിമിഷ (42), വേലൂർ സ്വദേശി ഗണേശൻ (50) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് പുറത്തുള്ള ബാത്ത്റൂമിൽ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റ്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാത്ത്റൂമിന്റെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്. ബൾബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. കോതകുളം പടിഞ്ഞാറ് വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറാണ്‌ ഭർത്താവ്‌.

വേലൂർ കേച്ചേരി ആയമുക്കിൽ താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശൻ കുറുമാൽ പള്ളിക്ക് മുൻവശത്തുള്ള തറവാടു വീട്ടിലേക്ക് വന്നതായിരുന്നു. രാവിലെ 11.30ന്‌ തറവാടു വീടിന്റെ പരിസരത്തു നിന്നാണ് മിന്നലേറ്റത്‌. നാട്ടുകാർ ചേർന്ന് 108 ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Eng­lish summary;Two dead due to light­ning strike dur­ing heavy rain in Thris­sur district
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.