3 January 2026, Saturday

Related news

January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 22, 2025

പനിയെ പേടിക്കണം; രാജ്യത്ത് H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രണ്ട് മരണം

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2023 2:06 pm

രാജ്യത്ത് എച്ച് 3 എൻ 2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. ഹരിയാനയിലും കർണാടകയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
കർണാടകയിലെ ഹാസന്‍ ജില്ലയില്‍ മരിച്ച 82 വയസ്സുള്ള ഒരാള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 24നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. മാര്‍ച്ച് ഒന്നിനാണ് ഇയാള്‍ മരിച്ചത്. രോഗി പ്രമേഹരോഗിയാണെന്നും രക്തസമ്മർദ്ദം അനുഭവപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

രാജ്യത്ത് 90ലധികം പേര്‍ക്ക് എച്ച്3എൻ 2 ഇൻഫ്ളുവെൻസ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. എട്ട് പേർക്ക് എച്ച്1 എൻ1 ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് പനി ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ” ഹോങ്കോംഗ് ഫ്ലൂ ” എന്നും അറിയപ്പെടുന്ന എച്ച്3എൻ2 വൈറസ് മൂലമാണ് മിക്ക അണുബാധകളും ഉണ്ടാകുന്നത്. 

ഇന്ത്യയിൽ ഇതുവരെ എച്ച് 3 എൻ 2, എച്ച് 1 എൻ 1 വൈറസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാമാരിയായ കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് പുതിയ വൈറസിനുമുള്ളത്. വിട്ടുമാറാത്ത ചുമ, പനി, വിറയൽ, ശ്വാസതടസ്സം, ശ്വാസംമുട്ടൽ എന്നിവയാണ് എച്ച്3എൻ2 ലക്ഷണങ്ങൾ. തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ലക്ഷണങ്ങൾ രോഗികളില്‍ ഒരാഴ്ചയോളം നീണ്ടുനിൽക്കും.

പകർച്ചവ്യാധിയായ എച്ച്3എൻ2 വൈറസ് ചുമ, തുമ്മൽ, രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം എന്നിവയിലൂടെ പടരുന്നതാണെന്ന് വിദഗ്ധരുടെ പറയുന്നു. കൈകളും മാസ്‌കുകളും പതിവായി കഴുകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മൂടുക, കണ്ണുകളിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

Eng­lish Summary;Two deaths due to H3N2 influen­za virus in the country
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.