1 March 2026, Sunday

Related news

February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026

വാഹനാപകടത്തിൽ രണ്ട് മരണം; ഒരാളുടെ നിലഗുരുതരം

Janayugom Webdesk
കോട്ടയം
July 1, 2025 8:00 pm

കോടിമാതാ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. കൊല്ലാട് സ്വദേശികളായ ജെയ്മോൻ ജയിംസ്, അർജുൻ എന്നിവരാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അർധരാത്രിയിൽ എം സി റോഡിൽ മണിപ്പുഴ ഭാഗത്ത് നിന്ന് വന്ന ബൊലേറ ജീപ്പും കോട്ടയം ഭാഗത്ത് നിന്ന് വന്ന പിക്അപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിന്‍റെ ഡ്രൈവർ ഇരിക്കുന്ന ഭാഗം പൂർണമായി തകർന്നു. ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർ ജെയ്മോനും തൊട്ടുപിന്നിൽ ഇരുന്ന അർജുനനും സംഭവ സ്ഥലത്തുവെച്ച് മരിച്ചു. വാഹനം വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.