13 March 2026, Friday

Related news

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026
March 12, 2026
March 12, 2026
March 12, 2026
March 11, 2026

ഒമാനിൽ രണ്ട് ഡ്രോണുകൾ തകർന്നുവീണു; രണ്ട് പ്രവാസികൾ മരിച്ചു

Janayugom Webdesk
മസ്‌കറ്റ്
March 13, 2026 3:28 pm

ഒമാനിലെ സൊഹാറിൽ രണ്ട് ഡ്രോണുകൾ തകർന്നുവീണ് രണ്ട് പ്രവാസികൾ മരിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഒമാനിലെ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സോഹാർ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ഡ്രോൺ വീണതായും രണ്ട് പ്രവാസികൾ മരിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രണ്ടാമത്തെ ഡ്രോൺ വിലായത്തിലെ ഒരു തുറസ്സായ സ്ഥലത്താണ് വീണ് തകർന്നതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം ഡ്രോണുകളെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ നിർണയിക്കാൻ അന്വേഷണം നടക്കുകയാണ്. സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.