20 January 2026, Tuesday

Related news

January 20, 2026
January 19, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 10, 2026

കോഴിക്കോട് പ്രവാസിയേയും ഭാര്യയേയും തട്ടിക്കൊണ്ടുപോയി; രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
കോഴിക്കോട്
April 8, 2023 9:35 am

പ്രവാസി വ്യവസായിയെയും ഭാര്യയേയും തട്ടിക്കൊണ്ട് പോയ സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയില്‍. പരപ്പൻപൊയിൽ സ്വദേശി ഷാഫി എന്ന വ്യവസായിയെയും ഭാര്യയെയുമാണ് വീട്ടിന് മുന്നിൽ നിന്ന് കാറിലെത്തിയ സംഘം പിടിച്ചുകൊണ്ടുപോയത്. തുട‍ർന്ന് ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവിനെയും കൊണ്ട് സംഘം കടന്നുകളയുകയായിരുന്നു.

തന്നെ ചിലർ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശ്ശേരി പൊലീസിൽ നേരത്തേ ഷാഫി പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി സ്വദേശിയായ സാലി എന്നയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ വിദേശത്താണ്. തട്ടിക്കൊണ്ടുപോകാൻ സംഭവത്തിന് ഇയാളമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. നേരത്തെ ഭീഷണിപ്പെടുത്തിയ കേസിലെ ആളുകളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഷാഫിയുടെയും സെനിയയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അക്രമികൾ മുഖം മറച്ചിരുന്നുവെന്നാണ് സെനിയ നൽകിയിരിക്കുന്ന മൊഴി. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം.

Eng­lish Sum­ma­ry: two in cus­tody for the abduc­tion of couples
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.