22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 11, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 21, 2024
November 20, 2024
November 17, 2024

ഷാര്‍ജയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും

Janayugom Webdesk
ദുബായ്
April 8, 2024 5:57 pm

ഷാര്‍ജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീന്‍ ബാനു (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഷാര്‍ജ അല്‍നഹ്ദയിലെ 39 നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്.

അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചുവെന്നാണ് പൊലീസിന്റെ കണക്ക്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് കീഴിലെ ഡി എക്‌സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. എആര്‍. റഹ്‌മാന്‍ ഉള്‍പ്പെടെ പ്രമുഖരുടെ സംഗീതകച്ചേരികള്‍ക്ക് സൗണ്ട് എഞ്ചിനീയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മരിച്ച സംറീന്‍ ബാനുവിന്റെ ഭര്‍ത്താവും തീപിടിത്തത്തില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. ദുബായില്‍ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ സംറീന്റെ മൃതദേഹം ഖിസൈസിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Eng­lish Sum­ma­ry: Two Indi­ans killed in Shar­jah fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.