11 January 2026, Sunday

Related news

January 9, 2026
January 7, 2026
January 6, 2026
January 6, 2026
January 4, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026

ജമ്മു കശ്മീരിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു;9 പേർക്ക് പരിക്കേറ്റു

Janayugom Webdesk
ജമ്മു
August 31, 2024 3:56 pm

ഇന്ന് ജമ്മു,ദോഡ ജില്ലകളിലുണ്ടായ വ്യത്യസ്ത റോഡപകടങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കുഞ്ച്വാനി ബൈപ്പാസില്‍ ഒരു മിനി ബസ് കാറില്‍ ഇടിച്ച് സുരഭി കുമാരി എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും മറ്റ് 8 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രണ്ട് വാഹനങ്ങള്‍ക്കും കനത്ത കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലെത്തിച്ചു.ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും അധികൃര്‍ അറിയിച്ചു.

ദോഡ ജില്ലയിലെ മല്‍ഹോരിയിലാണ് രണ്ടാമത്തെ അപകടം നടന്നത്.കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മുംതാസ് ബീഗം എന്ന സ്ത്രീ കൊല്ലപ്പെടുകയും ഇവരുടെ ഭര്‍ത്താവ് മൊഹ്‌സിന്‍ അഹമ്മദ്ദിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ഇവര്‍ വീട്ടില്‍ നിന്നും ജമ്മുവിലെ കിഷ്ത്വാറിലേക്ക് പോകുകയായിരുന്നു.അഹമ്മദ്ദിനെ ജമ്മു ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് ചികിത്സക്കായി കൊണ്ടുപോയെന്നും അവര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.