
വാളയാറിൽ മോട്ടോർ വാഹന ഔട്ടർ ചെക്ക്പോസ്റ്റിന് സമീപം നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി രണ്ട് മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. ചെന്നൈ പെരുമ്പം സ്വദേശി ലാവണ്യ(40), മലർ (40) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ലാവണ്യയുടെ ഭർത്താവ് സായ് റാം, എട്ട് വയസുള്ള മകൻ, മലരിൻ്റെ ഭർത്താവ് സെൽവം (45), ഇവരുടെ 8 വയസുള്ള മകൾ, 3 വയസുള്ള മകൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ 3 വയസുകാരൻ്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ ജില്ലാ ആശുപത്രിയിലും വാളയാറിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു.
ഞായറാഴ്ച പുലർച്ചെ 5.45 നായിരുന്നു അപകടമുണ്ടായത്. രണ്ട് കുടുംബത്തിൽപ്പെട്ട ഇവർ കാക്കനാട് നടന്ന കുട്ടികളുടെ മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. തിരികെ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കഞ്ചിക്കോട് അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് സ്ക്വാഡും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.