കാലിഫോർണിയയിലെ വാണിജ്യ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ 18 പേർക്ക് പരിക്കേറ്റു. ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 25 മൈൽ തെക്കുകിഴക്കായി വ്യാഴം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഫുള്ളർട്ടൺ മുനിസിപ്പൽ എയർപോർട്ടിന് സമീപമുള്ള വാണിജ്യകെട്ടിടത്തിൽ വിമാനം ഇടിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ ആളുകളെ ഒഴിപ്പിച്ചു.
പരിക്കു പറ്റിയ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എട്ട് പേർക്ക് സംഭവസ്ഥലത്ത് ചികിത്സ നൽകുകയും ചെയ്തതായി ഫുള്ളർട്ടൺ പൊലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ക്രിസ്റ്റി വെൽസ് പറഞ്ഞു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നും മരിച്ച രണ്ടുപേർ വിമാനത്തിലുള്ളവരായിരുന്നോ എന്നും വ്യക്തമല്ല എന്ന് പൊലീസ് അറിയിച്ചു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡുമായി ചേർന്ന് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചതനുസരിച്ച് വിമാനം വാൻ ആർവി ‑10 ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.