22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 11, 2025
December 4, 2024
October 9, 2024
October 9, 2024
September 26, 2024
August 22, 2024
August 19, 2024
May 29, 2024
May 16, 2024
November 22, 2023

ഒരേ നമ്പറിൽ രണ്ടു ലോട്ടറി ടിക്കറ്റുകൾ: സമ്മാനം കൊടുക്കും, അന്വേഷിക്കുമെന്നും അധികൃതര്‍

Janayugom Webdesk
തിരുവനന്തപുരം
January 2, 2022 6:33 pm

കെ ആർ 530 കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകൾ വിപണിയിലെത്തിയ വിഷയത്തിൽ ടിക്കറ്റ് അച്ചടി നിർവഹിച്ച കെ ബി പി എസിനോട് വിശദീകരണം തേടുമെന്ന് വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. അച്ചടിയിൽ വന്ന പിഴവു മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്യപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇത് ഗൗരവമായി കാണും. തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവർത്തനങ്ങളും വകുപ്പ് നിർവഹിക്കുന്നത്. അച്ചടിപ്പിഴവ് മൂലം ഒരേ നമ്പറിൽ ഒന്നിലധികം ടിക്കറ്റുകൾ വിപണിയിലെത്തുകയും ഈ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ  സമ്മാനാർഹർക്ക്  വകുപ്പ് സമ്മാനത്തുക നൽകും. അച്ചടി സ്ഥാപനത്തിൽ നിന്ന് ഈ തുക ഈടാക്കാൻ ഇത് സംബന്ധിച്ച കരാറിൽ  വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടർ വ്യക്തമാക്കി.

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.