18 October 2024, Friday
KSFE Galaxy Chits Banner 2

Related news

December 7, 2023
December 1, 2023
February 15, 2023
January 20, 2023
October 26, 2022
August 9, 2022
July 9, 2022

രണ്ടു കാമുകന്‍മാര്‍ ഒരുമിച്ച്‌ വീട്ടിലെത്തി; കിണറ്റില്‍ ചാടിയ പെണ്‍കുട്ടിയുടെ നില ഗുരുതരം

Janayugom Webdesk
ഭോപ്പാല്‍
January 20, 2023 3:29 pm

മുന്‍ കാമുകനും നിലവിലെ കാമുകനും ഒരുമിച്ച്‌ വീട്ടിലെത്തി ബഹളം വച്ചതോടെ പെണ്‍കുട്ടി കിണറ്റില്‍ ചാടി. മധ്യപ്രദേശിലെ ബേതുളില്‍ അമിനോര്‍ എന്ന സ്ഥലത്താണ് നാടകീയസംഭവങ്ങള്‍.
പെണ്‍കുട്ടി കിണറ്റില്‍ ചാടുന്നത് കണ്ട സമീപവാസികള്‍ ഓടിയെത്തി, പെണ്‍കുട്ടിയെ രക്ഷിച്ച്‌ കരയ്ക്ക് എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പിന്നീട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 

അടുത്തിടെ പെണ്‍കുട്ടി തന്റെ മുന്‍ കാമുകനുമായി സംസാരിക്കുന്നത് നിര്‍ത്തിയിരുന്നു. ഇതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ പുതിയ കാമുകനെ ഇയാള്‍ കണ്ടുമുട്ടി. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സത്യാവസ്ഥയറിയാന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളില്‍ ആരെയാണ് യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പെണ്‍കുട്ടിയെ മര്‍ദിക്കാന്‍ തുടങ്ങി. 

ബഹളം കേട്ട് സമീപവാസികളും എത്തിയതോടെ പെണ്‍കുട്ടി ഓടി കിണറ്റിലേക്ക് ചാടുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീടിനുള്ളില്‍ കയറി ബഹളമുണ്ടാക്കിയ രണ്ടു യുവാക്കളെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇരു യുവാക്കളുടെയും സുഹൃത്തുക്കളുമടക്കം കത്തികളും വടികളുമായി അഞ്ചംഗ സംഘമാണ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയതെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Two lovers came home togeth­er; The con­di­tion of the girl who jumped into the well is serious

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.