
ബംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം.ബംഗളൂരു ബന്നാർഘട്ടയിലായിരുന്നു അപകടം . നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. മരിച്ച അർഷ് പി ബഷീർ നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബഷീറിന്റെ മകനാണ്.
അർഷ് പി ബഷീർ എംബിഎ വിദ്യാർത്ഥിയും മുഹമ്മദ് ഷാഹൂബ് ബംഗളൂരുവിൽ ജോലി ചെയ്യുകയുമാണ്.ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.