22 February 2026, Sunday

Related news

February 20, 2026
February 19, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026

ഇറാനിൽ രണ്ട് വൻ സ്ഫോടനങ്ങൾ; അഞ്ച് പേർ മരിച്ചു, ഗ്യാസ് ചോർച്ചയെന്ന് പ്രാദേശിക അധികൃതർ

Janayugom Webdesk
ടെഹ്റാന്‍
February 1, 2026 9:49 am

ഇറാനിലുണ്ടായ രണ്ട് വ്യത്യസ്ത സ്ഫോടനങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ ബന്ദർ അബ്ബാസിലും തെക്കുപടിഞ്ഞാറൻ നഗരമായ അഹ്വാാസിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഗ്യാസ് പൈപ്പ്‌ലൈനിലെ ചോർച്ചയാണ് അപകടകാരണമെന്ന് പ്രാദേശിക അധികൃതരും സർക്കാർ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസിലെ എട്ടുനില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ രണ്ട് നിലകളും സമീപത്തെ വാഹനങ്ങളും കടകളും തകർന്നു. അഹ്വാാസിലുണ്ടായ മറ്റൊരു സ്ഫോടനത്തിൽ നാല് പേരാണ് മരിച്ചത്. ഇവിടെ തകർന്ന കെട്ടിടത്തിനിടയിൽ കുടുങ്ങിയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.