12 December 2025, Friday

Related news

December 11, 2025
December 9, 2025
December 9, 2025
December 9, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025

സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാര്‍ കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2025 9:41 pm

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആലോക് അരാധെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുല്‍ പഞ്ചോളിയും സുപ്രീം കോടതി ജഡ്ജിമാരാകും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, ജെ കെ മഹേശ്വരി, ബി വി നാഗരത്ന എന്നിവരടങ്ങിയ കൊളീജിയമാണ് രണ്ടു പേരെയും ശുപാര്‍ശ ചെയ്തത്.
മധ്യപ്രദേശ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി 2009ലാണ് ജസ്റ്റിസ് അരാധെ നിയമിതനാകുന്നത്. 2011ലാണ് സ്ഥിരം ജഡ്ജിയാകുന്നത്. 2016ല്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 2018 ല്‍ മൂന്നുമാസം ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതല വഹിച്ചു. 2018 നവംബര്‍ 17ന് കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായി. ഏതാനും മാസം അവിടെയും ആക്ടിങ് ചീഫ് ജസ്റ്റിസ് പദവി വഹിച്ചു. 2023 ജൂലൈയില്‍ തെലങ്കാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയിലാണ് ബോംബെ ഹൈക്കോടതിയിലെത്തുന്നത്.
ഗുജറാത്ത് ഹൈക്കോടതിയിലാണ് ജസ്റ്റിസ് പച്ചോളിയുടെ ആദ്യ നിയമനം. 2023 ജൂലൈയില്‍ പട്ന കോടതിയിലേക്ക് മാറി. 35,000 കേസുകള്‍ക്കാണ് അദ്ദേഹം ഇതുവരെ തീര്‍പ്പ് കല്പിച്ചിരിക്കുന്നത്. രണ്ട് ജഡ്ജിമാര്‍ കൂടി എത്തുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 എന്ന പരമാവധി സംഖ്യയിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.