4 March 2026, Wednesday

Related news

February 27, 2026
January 24, 2026
August 18, 2025
June 9, 2025
November 27, 2024
September 30, 2024
September 27, 2024
July 6, 2023
July 6, 2023
July 6, 2023

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

Janayugom Webdesk
തിരുവനന്തപുരം
September 30, 2024 3:09 pm

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന്  ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി.  നേരത്തെ ചാടിപ്പോയ പെണ്‍കുരങ്ങിനൊപ്പം  രണ്ടെണ്ണംകൂടി കൂട്ടില്‍ നിന്ന് വെളിയില്‍ച്ചാടി.  ഇന്ന് രാവിലെ മുതല്‍ മൂന്ന് ഹനുമാൻ കുരങ്ങുകളെ കാണ്മാനില്ലെന്ന് അധികൃതര്‍ പറയുന്നു.

നാല് ഹനുമാന്‍ കുരങ്ങുകളായിരുന്നു കൂട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പെൺ കുരങ്ങുകളുമുണ്ടായിരുന്നു. ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്ന് മൃഗശാല അധികൃതർ പറയുന്നു. കുരങ്ങുകള്‍ മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ ഉണ്ട്. മയക്കുവെടി വച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ലെന്നും തീറ്റ കാണിച്ച് താഴെയിറക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.